image

Domain Name എന്നാല്‍ എന്താണ് ? രജിസ്റ്റര്‍ ചെയ്യുന്നത് എവിടെ?

ലോകത്തെവിടെ നിന്നും ഇന്റര്‍നെറ്റിലൂടെ നിങ്ങളെയോ നിങ്ങളുടെ കമ്പനിയെക്കുറിച്ചോ അറിയാന്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് മേല്‍വിലാസമാണ് Domain Name. ചുരുക്കിപ്പറഞ്ഞാല്‍ domain name എന്നത് നിങ്ങളുടെ ഇന്റര്‍നെറ്റ് അഡ്രസ് ആണെന്നു പറയാം.


ഇന്റര്‍നെറ്റ് ശൃംഖലയിലെ കമ്പ്യൂട്ടറുകളെ തമ്മില്‍ IP Addressing മുഖേനയാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. (അതായത് നാം പരസ്പരം communicate ചെയ്യാന്‍ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നതുപോലെ ഇന്റര്‍നെറ്റിലെ കമ്പ്യൂട്ടറുകള്‍ തമ്മില്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു നമ്പറിംഗ് സിസ്റ്റമാണിത്.) ഇവ DNS അഥവാ Domain Name System എന്നറിയപ്പെടുന്നു.


നാം ഫോണില്‍ ഒരാളുടെ നമ്പര്‍ സേവ് ചെയ്യുമ്പോള്‍ പെട്ടെന്നു തിരിച്ചറിയാനായി അവരുടെ പേരുകള്‍ കൂടെ ചേര്‍ത്താണല്ലോ സേവ് ചെയ്യാറുള്ളത്. അതായത് ഒട്ടനവധി ഫോണ്‍ നമ്പറുകള്‍ ഓര്‍ത്തുവെക്കുക ഒരു മനുഷ്യനെ സംബന്ധിച്ചു പ്രയാസകരമാണ്. ഏകദേശം ഇതേ രീതിയാണ് domain name system ത്തിലും ഉപയോഗിച്ചിരിക്കുന്നത്.


Domain Name രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരിക്കല്‍ ഒരു പേര് അഥവാ domain name ലഭ്യത search ചെയ്തു രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് മറ്റൊരാള്‍ക്കും അവ സ്വന്തമാക്കാന്‍ കഴിയില്ല. സാധാരണയായി ഒരു domain name ന്റെ കാലാവധി ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ്. കാലാവധി തീരുന്നതിനുമുമ്പായി ഇവ പുതുക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഈ അഡ്രസ് നിങ്ങള്‍ക്കു പിന്നീട് നഷ്ടമായേക്കാം. Expired ആയ domain names അല്‍പനാളുകള്‍ക്കു ശേഷം fresh domain ആയി മറ്റാര്‍ക്കു വേണമെങ്കിലും എടുക്കാവുന്നതാണ്. പിന്നീടു അവരായിരിക്കും അതിന്റെ അവകാശികള്‍.

.com, .org, .net, info, .biz, .in, .ca, .edu തുടങ്ങി അനവധി domain extensions ഇന്ന് ലഭ്യമാണ്. Domain name രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വളരെ short ആയതും നിങ്ങളുടെ ബ്രാന്റ് എളുപ്പം ഓര്‍ക്കാന്‍ പറ്റുന്നതുമായ പേരുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക (example: google.com, yahoo.com, msn, facebook, whatsapp, ibm, apple etc). നീളമുള്ള ബ്രാന്റ് നെയിം ആണെങ്കില്‍ അവയുടെ ചുരുക്കരൂപം ഉപയോഗിക്കാവുന്നതാണ്.